വെള്ളിയാമറ്റം: ബി.ജെ.പി വെള്ളിയാമറ്റം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽവെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിനെതിരെ ദശദിന പ്രതിഷേധ ധർണ ആരംഭിച്ചു.. ഒന്നാം ദിവസത്തെ ധർണയുടെ ഉദ്ഘാടനം ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി നിർവഹിച്ചു. തൊടുപുഴ നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ എൻ. കെ. അബു, എൻ. വേണുഗോപാൽ, മണ്ഡലം സെക്രട്ടറി ഗിരീഷ് പൂമാല,​ സംസ്ഥാന കൗൺസിൽ അംഗം തട്ടക്കുഴ രവി, ബി.ജെ.പി വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ, ജനറൽ സെക്രട്ടറി പി. പ്രമോദ്,​ യുവമോർച്ച തൊടുപുഴ മണ്ഡലം ജനറൽ സെക്രട്ടറി കണ്ണായി നിധിൻ, എസ്.ടി മോർച്ച മണ്ഡലം പ്രസിഡന്റ് വി.കെ. റെജി, ന്യൂനപക്ഷ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സനു പി. ജോസഫ് എന്നിവർ പങ്കെടുത്തു.