തൊടുപുഴ; കഷ്ടതയനുഭവിക്കുന്ന വയോജനങ്ങൾക്ക് തൊടുപുഴ നഗരസഭയിൽ നിന്ന് കട്ടിലുകൾ വിതരണം ചെയ്തു.നഗരസഭയുടെ 2019 - 20 സാമ്പത്തിക വർഷത്തെ പദ്ധതി വിഭാഗ ഫണ്ടിൽ നിന്നുളള 276,800 രൂപ ചിലവഴിച്ചാണ് ഗുണഭോക്താക്കൾക്ക് കട്ടിൽ വിതരണം ചെയ്തത്. പട്ടിക ജാതി വിഭാഗത്തിൽ നിന്ന് 261,000 രൂപയും പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്ന് 15,800 രൂപയും ചേർത്താണ് പദ്ധതി നടപ്പിലാക്കിയത്. പട്ടിക ജാതി വിഭാഗത്തിൽ നിന്ന് 60 പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്ന് 3 എന്നിങ്ങനെയാണ് ഗുണഭോക്താക്കൾ. 60 വയസ്സുകഴിഞ്ഞ വയോജന വിഭാഗത്തിലുളള ആളുകളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. നഗരസഭയുടെ 35 വാർഡ് സഭകളിൽ നിന്നാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്.