mery

കുമാരമംഗലം: പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചനുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കുമാരമംഗലം പഞ്ചായത്തിന് മുന്നിൽ പ്രതിഷേധസമരം നടത്തി. പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കുക, ജോലിയെടുത്തവർക്ക് കൂലി കൊടുക്കാത്തതിൽ നടപടിയെടുക്കുക, അരി മോഷ്ടിച്ചു കടത്തിയവർക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. മേരി സമരം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അംഗങ്ങളായ മിനി ജിജൻ, റോസ്‌ലി, സി.പി.എം കുമാരമംഗലം ലോക്കൽ സെക്രട്ടറി എം.എം. മാത്യു, വാർഡ് മെമ്പർ ബെന്നി ചെറിയാൻ എന്നിവർ സംസാരിച്ചു.