തൊടുപുഴ : പതിനൊന്നാം ശമ്പള പരിഷ്‌കരണം നടപ്പാക്കേണ്ട തിയതി കഴിഞ്ഞ് ഒരു വർഷം തികയുന്ന ജൂലായ് ഒന്നിന് കേരള എൻജിഒ സംഘ് ജില്ലാ കമ്മിറ്റി പ്രതിഷേധ ദിനമായി ആചരിച്ചു. എൻജിഒ സംഘ് സംസ്ഥാന സമിതിയംഗം ആർ. ഷാജികുമാർ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
പങ്കാളിത്ത പെൻഷൻ നിർത്തലാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ഇടത് സർക്കാർ കൂടുതൽ സ്ഥാപനങ്ങളിലേക്ക് അത് അടിച്ചേൽപ്പിക്കുകയാണ് ഉണ്ടായത്. ലീവ് സറണ്ടർ മരവിപ്പിച്ച സർക്കാർ ഇന്ത്യയിലാദ്യമായി ജീവനക്കാരുടെ ശമ്പളം കരിനിയമത്തിലൂടെ പിടിച്ചെടുക്കുകയാണ് ചെയ്തത്. അഞ്ചു വർഷത്തിൽ ഒരിക്കൽ നടപ്പിലാക്കേണ്ട ശമ്പള പരിഷ്‌കരണം അട്ടിമറിക്കുന്ന സർക്കാർ വില്ലേജ് ഓഫീസർമാരുടെ ശമ്പളം വെട്ടിക്കുറക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഒരു വശത്ത് പഞ്ചായത്ത് വകുപ്പിലെതുൾപ്പടെ പെർഫോമിഗ് ഓഡിറ്റ് വിഭാഗം നിർത്തലാക്കിയ സർക്കാർ ഇഷ്ടക്കാരെ പിൻവാതിലിലൂടെ നിയമിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നെന്നും അദ്ദേഹം പറഞ്ഞു,
പരിപാടിയിൽ ജില്ലാ പ്രസിഡന്റ് വി.കെ സാജൻ അദ്ധ്യക്ഷനായി. വി.ആർ. പ്രേം കിഷോർ (സംസ്ഥാന സമിതിയംഗം), കെ. കെ. രാജു (ജില്ലാ സെകട്ടറി) , വി.എൻ. രാജേഷ് (ജില്ലാ ട്രഷറർ),വി. ബി. പ്രവീൺ ,പി. എസ്. സന്തോഷ്, സനൽകുമാർ എന്നിവർ പ്രസംഗിച്ചു.