തൊടുപുഴ: ഹയർ സെക്കന്ററി സംവിധാനത്തോട് വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എയ്ഡഡ് ഹയർ സെക്കന്ററി ടീച്ചേർസ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി തൊടുപുഴ ഗാന്ധി സ്‌ക്വയറിൽ ധർണ നടത്തി.ഹൈ സ്‌കൂൾ ഹയർ സെക്കന്ററി ലയനം ഉപേക്ഷിക്കുക, എല്ലാ അദ്ധ്യാപകർക്കും ശമ്പളം നൽകുക, ജൂനിയർ അദ്ധ്യാപകരെ അഞ്ച് വർഷം പൂർത്തിയാകുമ്പോൾ സീനിയർ ആക്കുക, ക്‌ളാസിൽ കുട്ടികളുടെ എണ്ണം 40 ആയി കുറക്കുക, ഓഫിസ് സ്റ്റാഫിനെ നിയമിക്കുക, പരീക്ഷ മൂല്യനിർണയ ജോലികൾക്കുള്ള വേതനം നൽകുന്നതിൽ വിവേചനം അവസാനിപ്പിക്കുക,എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കോൺഗ്രസ് തൊടുപുഴ ബ്ലോക്ക് പ്രസിഡണ്ട് ജാഫർ ഖാൻ മുഹമ്മദ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ സംഘടന ജില്ലാ പ്രസിഡണ്ട് ജെയ്‌സൺ മാത്യു അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി ഷിജു കെ ജോർജ് സ്വാഗതം പറഞ്ഞു, കെ എസ് യൂ ജില്ലാ പ്രസിഡന്റ് ടോണി തോമസ്, അനിൽ കുമാരമംഗലം, ടോജി തോമസ്, അമൽ ജോൺ, ജിജി ഫിലിപ്പ്, ബിസോയ് ജോർജ്, സിജു പി ജി എന്നിവർ സംസാരിച്ചു.