കട്ടപ്പന: ഇന്ധന വില വർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് അയ്യപ്പൻകോവിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യപ്പൻകോവിൽ പോസ്റ്റ്ഓഫീസ് പടിക്കൽ ധർണ നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി പി.ആർ. അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജേന്ദ്രൻ മാരിയിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. മുൻ ജനറൽ സെക്രട്ടറി വിജയമ്മ ജോസഫ്, ജെയിംസ് കാപ്പൻ, പി.വി. ജോസഫ്, ജോസ് തെക്കേമുറി, ഷാജി പിജോസഫ്, സുലോചന ചന്ദ്രൻ, ആർ. മുത്തു, മാമച്ചൻ, തോമസ്, വിജയകുമാർ, അജേഷ് മോഹനൻ, ബാബു തോമസ്, തോമസ് നടുവിലേക്കുറ്റ് എന്നിവർ പങ്കെടുത്തു.