തൊടുപുഴ: സപ്ലൈക്കോ സൂപ്പർമാർക്കറ്റുകളുടെയും പീപ്പിൾ ബസാറുകളുടെയും പ്രവർത്തിസമയം രാത്രി 7മണി വരെയായി വർദ്ധിപ്പിച്ചുകൊണ്ടുള്ള സിവിൽ സപ്ലൈസ് കോർപ്പറേഷൻ മാനേജ്‌മെന്റിന്റെ നടപടി പിൻവലിക്കണമെന്ന് സപ്ലൈക്കോ സ്റ്റാഫ്വർക്കേഴ്‌സ് ഫെഡറേഷൻ (എഐറ്റിയുസി)ജില്ലാ സെക്രട്ടറി കെ.സലിംകുമാർ ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമന് നൽകിയനിവേദനത്തിലൂടെ ആവശ്യപ്പെട്ടു.കൊവിഡ് പശ്ചാത്തലത്തിൽ പൊതുഗതാഗത സൗകര്യം ഇതുവരെ പൂർവ്വസ്ഥിതിയിലാകാത്തതിനാൽ യാത്രാക്ലേശം രൂക്ഷമായിരിക്കെ ഔട്ട് ലെറ്റുകളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ 6 മണി വരെയാക്കിയിരുന്നു. എന്നാൽ ജൂൺ30ന് സപ്ലൈക്കോ മാനേജ്‌മെന്റ് പുറത്തിറക്കിയ പുതിയ സർക്കുലറിൽ ജൂലായ് ഒന്നുമുതൽപ്രവർത്തിസമയം 7 മണി വരെ ദീർഘിപ്പിച്ചിരിക്കുകയാണ്. നിലവിൽ പൊതുഗതാഗതസൗകര്യം പൂർവ്വ സ്ഥിതിയിൽ ആയിട്ടില്ല. മാത്രമല്ല ,സംസ്ഥാനത്ത്കൊവിഡ് രോഗികളുടെ എണ്ണവും കണ്ടെയ്‌ന്മെന്റ് സോണുകളുടെ എണ്ണവും ദിനംപ്രതിവർദ്ധിച്ചുവരുന്ന സാഹചര്യം നിലനിൽക്കുകയാണ്. ഈ സന്ദർഭത്തിൽ ദീർഘദൂരംസഞ്ചരിക്കേണ്ട തൊഴിലാളികൾക്ക് വീടുകളിൽ എത്തിച്ചേരാൻപ്രയാസമുള്ളതിനാലും ജോലിസമയംആറുമണിവരെയാക്കി പുനർനിശ്ചയിക്കണെമന്നും കെ.സലിംകുമാർ നിവേദനത്തിലൂടെ മന്ത്രിയോട് ആവശ്യപ്പെട്ടു.