തൊടുപുഴ: സർവ്വീസ് പെൻഷൻകാരുടെ പെൻഷൻ പരിഷ്‌കരണം നാളിതുവരെ നടപ്പാക്കാത്തതിൽ കേരള സ്‌റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് പ്രതിഷേധിച്ചു.ഡി.എ.കുടിശ്ശിഖ അനുവദിക്കുന്ന കാര്യത്തിലും സർക്കാർ അലംഭാവം തുടരുകയാണ് തൊടുപുഴയിൽ നടന്ന പ്രതിഷേധ പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.വാസുദേവൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ടി.എ.രാജൻ പ്രതിഷേധ ദിന സന്ദേശം നൽകി. ജില്ലാ പ്രസിഡന്റ് പി.അപ്പുക്കുട്ടൻ, സംസ്ഥാന സമിതി അംഗങ്ങളായ പി.എൻ.ഉണ്ണികൃഷ്ണൻ, കെ.പി.ദാമോദരൻ, വി.എ.നാരായണപിള്ള എന്നിവർ 'സംസാരിച്ചു.