ഇടുക്കി : മെഡിക്കൽ കോളേജിനായി വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുതോണി യൂണിറ്റ് ടെലിവിഷൻ നൽകി. കലക്ടറുടെ ചേംബറിലെത്തി ഭാരവാഹികൾ ജില്ലാ കലക്ടർ എച്ച്.ദിനേശന് ടി.വി കൈമാറി. എസ്.രാജേന്ദ്രൻ എം.എൽ.എ , യൂണിറ്റ് പ്രസിഡന്റ് ജോസ് കുഴികണ്ടം, ജനറൽ സെക്രട്ടറി ബാബു ജോസഫ്, ട്രഷറർ എസ്.പ്രേംകുമാർ, ഔസേപ്പച്ചൻ ഇടക്കുളം, ഇടുക്കി തഹസീൽദാർ വിൻസന്റ് ജോസഫ്, ജില്ലാ സർവ്വെ സൂപ്രണ്ട് എസ്. അബ്ദുൾ കലാം ആസാദ് എന്നിവർ പങ്കെടുത്തു.