തൊടുപുഴ : ഡി.എ.കുടിശ്ശിക അനുവദിക്കുക ,ശമ്പള പരിഷ്‌ക്കരണ ഉത്തരവ് നടപ്പാക്കുക ,ശമ്പളം പിടിച്ചെടുക്കൽ അവസാനിപ്പിക്കുക, അന്യായമായ സ്ഥലം മാറ്റം അവസാനിപ്പിക്കുക തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് അദ്ധ്യാപകരുടെയും ജീവനക്കാരുടയും സംഘടനയായ സെറ്റോ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷന് മുമ്പിൽ ഉറക്കം നടിക്കുന്ന സർക്കാരിനതിരെ വിളിച്ചുണർത്തൽ സമരം നടത്തി . തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജാഫർ ഖാൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സെറ്റോ താലൂക്ക് ചെയർമാൻ പി എസ് സതീശൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ വി.എം ഫിലിപ്പച്ചൻ , വിൻസെന്റ് തോമസ്, അനിൽകുമാരമംഗലം, യു.എം .ഷാജി , പി.യു ദീപു, പി. എൻ സന്തോഷ് ,ബിജു ജോസഫ് , കെ.എൻ രാജേഷ് , ജോളി മുരിങ്ങമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.