ഇടുക്കി: ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ജീവനക്കാർക്ക് ചാഴികാട്ട് ആശുപത്രിയിൽ ചികിത്സാ സൗകര്യം ലഭ്യമായി
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ജീവനക്കാർക്ക് ആധുനിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി തൊടുപുഴ ചാഴികാട്ട് ആശുപത്രിയുമായി എംപാനൽ ചെയ്തിരിക്കുന്നു.. ആശുപത്രിയുടെ സേവനങ്ങൾ എഫ്.സി.ഐ. ജീവനക്കാർക്കും അവരുടെ ആശ്രിതർക്കും റിട്ടയേർഡ് ജീവനക്കാർക്കും ഇന്നുമുതൽ ഉപയോഗപ്പെടുത്താവുന്നതാണ്.