തൊടുപുഴ: ജില്ലയിൽ ഒരാൾക്ക് ഇന്നലെ കൊവിഡ്- 19 സ്ഥിരീകരിച്ചപ്പോൾ രണ്ട് പേർ രോഗം ഭേദമായി. ജൂൺ പത്തിന് ദുബൈയിൽ നിന്ന് നാട്ടിലെത്തിയ ചക്കുപള്ളം സ്വദേശിയായ 28കാരനാണ് രോഗം സ്ഥിരീകരിച്ചത്. വിമാനത്താവളത്തിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ തൊടുപുഴയിലും തുടർന്ന് ടാക്സിയിൽ അണക്കരയിലെ കൊവിഡ് കെയർ സെന്ററിലേക്കും പോവുകയായിരുന്നു. 29നാണ് സ്രവപരിശോധന നടത്തിയത്. ദുബായ് വിമാനത്താവളത്തിലെ ജീവനക്കാരനാണ്.


രോഗമുക്തർ
 ഡൽഹിയിൽ നിന്ന് വന്ന കാൽവരിമൗണ്ട് സ്വദശി (32). മേയ് 22ന് നാട്ടിലെത്തിയ ഇദ്ദേഹത്തിന് ജൂൺ മൂന്നിനാണ് രോഗം സ്ഥിരീകരിച്ചത്.


 ഖത്തറിൽ നിന്ന് വന്ന ആനവിരട്ടി സ്വദേശി (36). ജൂൺ ആറിനാണ് നാട്ടിലെത്തിയത്. 18ന് രോഗം സ്ഥിരീകരിച്ചു.