ചെറുതോണി: ലോക്ഡൗൺ കാലത്ത് എൽ.ഡി.എഫ് സർക്കാർ നടത്തുന്ന തീവെട്ടികൊള്ളക്കെതിരെ സാമൂഹിക അകലംപാലിച്ചും കൂട്ടം കൂടാതെയും നടത്തുന്ന സമരങ്ങൾക്കെതിരെ ക്രിമിനൽ കേസെടുത്ത് പ്രതിഷേധം തണുപ്പിക്കാമെന്ന അധികാരികളുടെ നിലപാട് വ്യാമോഹം മാത്രമാണെന്ന് ഐ.എൻ.റ്റി.യു.സി സംസ്ഥാന വർക്കിംഗ് കമ്മറ്റിയംഗം എ.പി.ഉസ്മാൻ പറഞ്ഞു.. ഐ.എൻ.റ്റി.യു.സി റീജണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കരിമ്പനിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റീജണൽ പ്രസിഡന്റ് പി.ഡി ജോസഫ് അധ്യക്ഷത വഹിച്ചു. ശശികല രാജു, ഗിരീഷ് പി.വി, ബിനു സോമൻ, ദേവസ്യ പി.ഡി തുടങ്ങിയവർ പ്രസംഗിച്ചു.
മരിയാപുരം മണ്ഡലത്തിലെ ഇടുക്കിയിൽ സാബു ജോസഫ് വെങ്കിട്ടക്കലിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി എം.ഡി അർജുനൻ ധർണ ഉദ്ഘാടനം ചെയ്തു. മുരിക്കാശ്ശേരിയിൽ കെ.പി ലൈലാസിന്റെ നേതൃത്വത്തിൽ നടന്ന സമരം ഐ.എൻ.റ്റി.യു.സി ജില്ലാ ജനറൽ സെക്രട്ടറി റോയി കുര്യൻ ഉദ്ഘാടനം ചെയ്തു. തങ്കമണിയിൽ ജെയിംസ് കോശിയുടെ നേതൃത്വത്തിൽ നടന്ന സമരം ഡി.കെ.റ്റി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എൻ. ബിജു ഉദ്ഘാടനം ചെയ്തു. കാഞ്ചിയാറ്റിൽ കെ.പി സജിയുടെ നേതൃത്വത്തിൽ നടന്ന സമരം സേവാദൾ ജില്ലാ ചെയർമാൻ ജോണി ചീരാംകുന്നേൽ ഉദ്ഘാടനം ചെയ്തു.