ഇടവെട്ടി:കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് ഇടവെട്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി.ഇടവെട്ടിചിറ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം പള്ളികവല ചുറ്റി പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ സമാപിച്ചു.
പാർട്ടി നേതാക്കളായ ജയകൃഷ്ണൻ പുതിയേടത്ത്, അബ്രഹാം അടപ്പൂര്, ഷിജു തോമസ് പൊന്നാമറ്റം,സിജോ പെരുമ്പിള്ളി, സി.സി ജോർജ്, ശശി മരുതുങ്കൽ, എന്നിവർ പ്രസംഗിച്ചു
സിജു കുന്നുംപുറം, ബെന്നി , വിജയ് ചേലാകണ്ടം.ഫ്രാൻസിസ് , ജോജി വാതല്ലൂർ, വിജേഷ് വിജയൻ തുടങ്ങിയവർ നേതൃത്വം കൊടുത്തു.