ഇടുക്കി: അനുവദിച്ചതിൽ കൂടുതൽ യാത്രക്കാരെ കയറ്റി കൊവിഡ് ചട്ടം ലംഘിച്ചതിന്റെ പേരിൽ ജില്ലയിൽ 6 വാഹന ഉടമകൾക്കെതിരേ പൊലീസ് കേസെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഇന്നലെ (1549 വാഹനങ്ങൾ പരിശോധിച്ചു. ബസുകളും മറ്റ് വാഹനങ്ങളും ഇതിൽ ഉൾപ്പെടുന്നു.522 പേർ ക്വാറന്റൈൻ നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്നുംപരിശോധിച്ചു. പൊതു സ്ഥലത്ത് മാസ്‌ക്ക് ധരിക്കാത്ത 52 പേർക്കെതിരെ പെറ്റി കേസുകൾ രജിസ്റ്റർ ചെയ്തു.