മൂന്നാർ: വികേടേർസ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ക്ലാസ്സുകൾ പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി കുട്ടികൾക്ക് എത്തിക്കുന്ന പരിപാടിയ്ക്ക് ജില്ലയിൽ തുടക്കം കുറിച്ചു. .2 മുതൽ 7 വരെയുള്ള ക്ലാസ്സുകളിൽ ഭിന്നശേഷിയിൽ പ്രധാനപ്പെട്ട ആറ് വിഭാഗങ്ങളായ ശ്രവണ പരിമിതി, കാഴ്ച പരിമിതി, സെറിബ്രൽ പാൾസി, ബുദ്ധി പരിമിതി, ഓട്ടിസം, പഠനവൈകല്യം എന്നീ വിഭാഗം കുട്ടികൾക്ക് വെവ്വേറെയാണ് ക്ലാസ്സുകൾ തയ്യാറാക്കിയിരിക്കുന്നത്.സംസ്ഥാനത്തെബി.ആർ.സി.കൾ ഈ ക്ലാസ്സുകൾ അതാത് വിഭാഗം തയ്യാറാക്കുന്ന കുട്ടികളെയും, രക്ഷിതാക്കളെയും. അദ്ധ്യാപകരെയും ചേർത്ത് ഉള്ള വാട്‌സ്അപ്പ് ഗ്രൂപ്പിൽ യൂട്യൂബ് ലിങ്ക് നൽകിയാണ് കുട്ടികളിൽ എത്തിക്കുന്നത്. കുട്ടികൾക്ക് നൽകുന്ന പ്രവർത്തനങ്ങൾ രക്ഷിതാക്കളുടെ സഹായത്തോടെ പൂർത്തീകരിച്ച് ഗ്രൂപ്പിൽഇടുന്നു. ഏഴാം ക്ലാസ്സുവരെയാണ് ഇപ്പോൾ വൈറ്റ് ബോർഡ് പഠന പിന്തുണ ആരംഭിച്ചിട്ടുള്ളത്. .മൂന്നാർ ജി.എ.റ്റി. എൽ.പി.എസ്. ൽ .എസ്. രാജേന്ദ്രൻഎം. എൽ. എ ഉദ്ഘാടനം നിർവ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കറുപ്പ്‌സ്വാമി അദ്ധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞംകോ-ഓർഡിനേറ്റർ ബിനുമോൻ . കെ. എ മുഖ്യ പ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫീസർ മൈക്കിൾ സെബാസ്റ്റ്യൻ, വാർഡ് മെമ്പർ ധനലക്ഷ്മി, എ.ഇ.ഒ.മഞ്ജുള, സ്‌കൂൾ ഹൈഡ്മിസ്ട്രസ്സ് മാരിയമ്മാൾ. എം, ഷൺമുഖവേൽ, ക്രിസ്റ്റിനാൾ,സുലൈമാൻ കുട്ടികെ. എ. ന്നിവർ പ്രസംഗിച്ചു.