തേക്കടി: കൊവിഡ് അതിജീവനത്തിന്റെ ഭാഗമായി ജില്ലയിലെ 20 ആനകൾക്ക് മൃഗസംരക്ഷണ വകുപ്പ് ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇ.എസ് ബിജിമോൾ എം.എൽ.എ ഇന്ന് തേക്കടിയിൽ നിർവ്വഹിക്കും. ഉത്സവങ്ങൾ മുടങ്ങിയതിനെതുടർന്ന് വരുമാനം നിലച്ച ഉടമകൾ ആനകളെ പരിപാലിക്കുവാൻഡ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് 15 വയസ്സിനു മുകളിലുള്ള ആനകൾക്കായി പദ്ധതി നടപ്പാക്കുന്നത്.