അറക്കുളം: കഴിഞ്ഞ മുപ്പത് വർഷങ്ങളായി മൂലമറ്റത്ത് പ്രവർത്തിക്കുന്ന പട്ടിക ജാതി വിഭാഗം ജില്ലാ ഓഫീസ് ഇടുക്കിയിലേയ്ക്ക് മാറ്റുന്നതിൽ യൂത്ത് ഫ്രണ്ട് (എം) അറക്കുളം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ജില്ലയിലെ എല്ലാ ഭാഗത്ത് നിന്നും എത്തിച്ചേരാവുന്നതും ഒട്ടനവധിപ്പേർ നിരന്തരമായി ആശ്രയിച്ചിരുന്നതുമായ ഈ ഓഫീസ് നീക്കം ചെയ്യുന്നത് മൂലമറ്റം പ്രദേശത്തെ കൂടുതൽ പിന്നോട്ടടിക്കുന്ന തീരുമാനമാണ്. എം.എൽ.എയുടെ പൂർണ അറിവോടും സമ്മതത്തോടും കൂടിയാണ് ഈ തീരുമാനം.മണ്ഡലം പ്രസിഡന്റ് ജിജോ കാരക്കാടന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സനു മാത്യു, ജില്ലാ സെക്രട്ടറി ജീസ് തെക്കേൽ, ലിയോ ലൂക്കാച്ചൻ സാൻജോ ചെറുവള്ളാത്ത്, റ്റിജോ കുഴിക്കാട്ടുകുന്നേൽ സോനു വേങ്ങശേരിൽ, ശ്രീജിത്ത് വടക്കനാനിക്കൽ, ഡിക്‌സൻ സണ്ണി എന്നിവർ പ്രസംഗിച്ചു.