ഇടുക്കി : മെഡിക്കൽ കോളേജിലേയ്ക്ക് ദിവസവേതന സ്റ്റാഫ് നഴ്‌സ് നിയമനത്തിനുള്ള ഇന്റർവ്യുവിന്റെ ഭാഗമായി നാളെ രാവിലെ 9.30ന് എഴുത്തുപരീക്ഷ നടത്തും. ഉദ്യോഗാർത്ഥികൾ അന്നേ ദിവസം 9.30 ന് മുൻപായി ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. എഴുത്തുപരീക്ഷയിൽ പങ്കെടുക്കാത്തവർക്ക് ഇന്റർവ്യുവിൽ പങ്കെടുപ്പിക്കാനാവില്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.