കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച യുവാവിനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന സ്വദേശി സന്ദീപാ(25) ണ് പിടിയിലായത്. കഴിഞ്ഞദിവസം മദ്യലഹരിയിലാണ് യുവാവ് നാല് വയസുകാരിയെ ഉപദ്രവിച്ചത്. മാതാപിതാക്കളുടെ പരാതിയിൽ പോക്‌സോ നിയമപ്രകാരം കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.