ഇടുക്കി: കൊവിഡ് ചട്ടങ്ങൾ ലംഘിച്ചതിന്റെപേരിൽ ജില്ലയിൽ ഇന്നലെ 92പേർക്കെതിരേകേസെടുത്തതായി ജില്ലാ പൊലീസ്‌മേധാവി ആർ. കറുപ്പസ്വാമി അറിയിച്ചു. സാമൂഹിക അകലം പാലിക്കാത്തതിന് ഒമ്പതുപേർക്കെതിരെയും മാസ്‌ക് ധരിക്കാത്തതിന് 83പേർക്കെതിരെയുമാണ്‌കേസെടുത്തത്. ക്വാറന്റൈൻ നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് 465പേരെയും നിരീക്ഷിച്ചു.