കട്ടപ്പന: ക്രൈസ്റ്റ് കോളജിൽ ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തിൽ 'പ്രസിദ്ധീകരണം
നിരോധിച്ച സാഹിത്യകൃതികളും, അവയെ സംബന്ധിക്കുന്ന വിവാദങ്ങളും' എന്ന വിഷയത്തിൽ ത്രിദിന ദേശീയ വെബിനാർ നടത്തി. വൈസ് പ്രിൻസിപ്പൽ ഫാ. സന്തോഷ് ചെമ്പകത്തുങ്കൽ ഉദ്ഘാടനം ചെയ്തു. പോണ്ടിച്ചേരി സർവകലാശാലയിലെ സ്വാതി കാർത്തിക് ക്ലാസെടുത്തു. ഇംഗ്ലീഷ് വിഭാഗം മേധാവി സംഗീത സോമൻ, അദ്ധ്യാപിക ഡയാനാ മാത്യു, അബിൻ കെ.ജോർജ്, സംഗീത സോമൻ, ശ്വേത സോജൻ, പി.ടി. സൂര്യമോൾ, ഡയാന മാത്യു, മിന്ന സാബു എന്നിവർ നേതൃത്വം നൽകി.