മൂലമറ്റം: മുപ്പത് വർഷക്കാലമായി മൂലമറ്റത്ത് പ്രവർത്തിച്ചു വന്നിരുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസ് പൈനാവിലേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരെ ബിജെപിയുടെ പ്രതിഷേധം. ഗ്രാമ പഞ്ചായത്ത് വാടക ഒഴിവാക്കി കൊടുത്ത് ഈ ഓഫീസ് മൂലമറ്റത്ത് നിലനിർത്താൻ ശ്രമിച്ചെങ്കിലും ഇടത്-വലത് നേതാക്കളുടെ ഗൂഢാലോചനയാണ് ഓഫീസ് മാറ്റത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. പ്രതിഷേധത്തിന് പി.എ.വേലുക്കുട്ടൻ, ഡി. രാജീവ്, കെ.പി. മധുസൂധനൻ, ചിത്തിര ഷാജി, ഉത്രാടം കണ്ണൻ എന്നിവർ നേത്യത്വം നൽകി.