p

നെടുങ്കണ്ടം: തുടർച്ചയായി പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ജനാധിപത്യ കേരളാ കോൺഗ്രസ് ഉടുമ്പൻചോല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുങ്കണ്ടം പോസ്റ്റ് ഓഫീസിനു മുമ്പിൽ പാളയിൽ കെട്ടി വലിച്ച് പ്രതിഷേധിച്ചു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്ജ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കൊച്ചറ മോഹൻനായർ, അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സിബി മൂലേപ്പാറ, യൂത്ത്ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മിഥുൻസാഗർ, നിയോജകമണ്ഡലം പ്രസിഡന്റ് സിബി കൊച്ചുവള്ളാത്ത്, എം.എം. തോമസ്, ജോസുകുട്ടി വാണിയപ്പുര, പി.ജി. പ്രകാശൻ, ഷാജി പള്ളിവാതുക്കൽ എന്നിവർ പ്രസംഗിച്ചു.