ഉപ്പുതറ: ആദിവാസി ബാലനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേമാരി കുറുപ്പത്ത് ബിജുവിന്റെ മകൻ ബിജിത്താണ് (15) മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ കാണാതായ ബിജിത്തിനെ വൈകിട്ടോടെ കണ്ണംപടിക്ക് സമീപം വനത്തിനുള്ളിലെ മരക്കൊമ്പിൻ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സ്‌കൂളിൽ പോകാനുള്ള സൗകര്യത്തിന് ചെറുപ്പം മുതൽ മുത്തച്ഛന്റെ കണ്ണംപടി തേക്കുതോട്ടത്തിലെ വീട്ടിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞദിവസം ഫലം വന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ചിരുന്നു. മൃതദേഹം കണ്ണംപടി സ്‌കൂളിൽ പൊതുദർശനത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. അസ്വാഭാവിക മരണത്തിന് ഉപ്പുതറ പൊലീസ് കേസെടുത്തു. അമ്മ: രാജമ്മ. സഹോദരൻ: ബിമൽ.