തൊടുപുഴ: പുകപ്പുരയ്ക്ക് തീപിടിച്ച് 600 കിലോ റബർ ഷീറ്റ് കത്തിനശിച്ചു. അഞ്ചക്കുളം വെമ്പിള്ളിൽ ബേബി ജോർജിന്റെ വീടിനോട് ചേർന്ന പുകപ്പുരയ്ക്കാണ് തീപ്പിടിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറിനായിരുന്നു സംഭവം. തൊടുപുഴയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി ഏറെ നേരം പണിപ്പെട്ടാണ് തീ അണച്ചത്.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.വി. രാജൻ, സീനിയർ ഫയർ ഓഫീസർ പി.കെ. ജയറാം, ഫയർ ഓഫീസർ വി. മനോജ്, രാകേഷ്, സജാദ്, അൻവർ, വിജിൻ എന്നിവർ നേതൃത്വം നൽകി.