തൊടുപുഴ: രാഷ്ട്രീയത്തിലെ കളകൾ പറിച്ച് നീക്കുന്ന കാലമാണിതെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു. തിന്മയുടെ മേൽ നന്മ നേടിയ വിജയമാണിത്. വിപ്പ് സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ജൂലായ് ഏഴിന് വരും. ഇതിന് ശേഷം കോട്ടയം ജില്ലാ പഞ്ചായത്തിൽ അവിശ്വാസം കൊണ്ടുവരും. തിരുവല്ല നഗരസഭയിലെ ഒമ്പതിൽ ഏഴ് കൗൺസിലർമാർ തങ്ങളുടെ പക്ഷത്തേക്ക് മാറി. കൂടുതൽ പേർ തങ്ങൾക്കൊപ്പം ചേരും. ജോസ് ഇടതു പക്ഷത്തേക്ക് പോകുന്നത് സംബന്ധിച്ച് അവർക്ക് തീരുമാനമെടുക്കാമെന്നും ജോസഫ്‌ പറഞ്ഞു.