തൊടുപുഴ: കഴിഞ്ഞ ഒരു വർഷ കാലത്തെ മികച്ച പ്രവർത്തനങ്ങൾക്ക് തൊടുപുഴ റോട്ടറി ക്ലബ്ബിന് റോട്ടറി ഡിസ്ട്രിക്ട് അവാർഡ് ലഭിച്ചു. കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ ഉൾപ്പെടുന്ന 145 ക്ലബ്ബുകളിൽ നിന്നാണ് അവാർഡിനായി പരിഗണിച്ചത്. പ്രസിഡന്റ് ഹെജി പി. ചെറിയാന് ഔട്സ്റ്റാന്റിംഗ് പ്രസിഡന്റ് എന്നതുൾപ്പടെ നാല് ഡിസ്ട്രിക്ട് അവാർഡുകളാണ് തൊടുപുഴ റോട്ടറി ക്ലബ്ബ് കരസ്ഥമാക്കിയത്. കൊവിഡ് കാലത്തും അതിനുമുമ്പും നിരന്തര സാമൂഹിക പ്രവർത്തനങ്ങളാണ് അവാർഡിന് അർഹമാക്കിയതെന്ന് പ്രസിഡന്റ് ഹെജി പി. ചെറിയാനും സെക്രട്ടറി സുരേഷ് കുമാർ കെ.ജിയും പറഞ്ഞു.