തൊടുപുഴ: കൊവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ റവന്യു ജീവനക്കാരോടുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷൻ തൊടുപുഴ വെസ്റ്റ് ബ്രാഞ്ച് സ്വാഭിമാൻ ദിവസ് ആചരിച്ചു. വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയെ വില്ലേജ് അസിസ്റ്റന്റ് ആയി ഉർത്തുക, വില്ലേജ് ഓഫീസർമാരുടെ പദവി ഉയർത്തി സ്‌പെഷ്യൽ റൂൾ ഭേദഗതി ചെയ്യുക, പത്താം ശമ്പള പരിഷ്‌കരണ ഉത്തരവ് പ്രകാരം വില്ലേജ് ഓഫിസർമാർക്ക് അനുവദിച്ച ശമ്പള സ്‌കെയിൽ റദ്ദാക്കിയ നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ബ്രാഞ്ചിലെ മുഴുവൻ വില്ലേജ് ഓഫീസുകളിലും തൊടുപുഴ താലൂക്ക് ഓഫീസിലും സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളിൽ ബ്രാഞ്ച് പ്രസിഡന്റ് ദിപു പി.യു. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി വിൻസന്റ് തോമസ്, സംസ്ഥാന കൗൺസിൽ അംഗം ജോസ് ജേക്കബ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ഉദ്ഘാടനം നിർവഹിച്ചു. നേതാക്കളായ അലക്‌സാണ്ടർ ജോസഫ്, അനിൽ കുമാർ ബി, മാഹിൻ എന്നിവർ നേതൃത്വം നൽകി.