ചെറുതോണി: കേന്ദ്രസർക്കാരിന്റെ കർഷക അവഗണനയ്ക്കെതിരെ എൻ.സി.പിയുടെ കർഷക വിഭാഗമായ നാഷ്ണലിസ്റ്റ് കിസാൻ സഭയുടെ നേതൃത്വത്തിൽ കരിമ്പൻ പോസ്റ്റ്ആഫീസിന്റെ മുമ്പിൽ ധർണ നടത്തി. എൻ.സി.പി ജില്ലാ പ്രസിഡന്റ് അനിൽ കൂവപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. എൻ.കെ.എസ് സംസ്ഥാന ട്രഷറർ സിനോജ് വള്ളാടി, സംസ്ഥാന സെക്രട്ടറി ക്ലമന്റ് മാത്യു, ജില്ലാ പ്രസിഡന്റ് എ.കെ. കുഞ്ഞ്, അരുൺ പി. മാണി, വർഗീസ് പൈലി എന്നിവർ പ്രസംഗിച്ചു.