തൊടുപുഴ : വിവിധ ആവശ്യങ്ങൾ അംഗീകരിക്കണ.മെന്ന ആവശ്യവുമായി എഫ്. ഇ. ടി ഒ യുടെ ആഹ്വാനമനുസരിച്ച് സംസ്ഥാന വ്യാപകമായി അദ്ധ്യാപകരും ജീവനക്കാരും നടത്തിയ പ്രതിഷേധ സമരത്തിന്റെ ഭാഗമായി ജില്ലയിൽ പ്രതിഷേധ യോഗം നടത്തി. . ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, കുടിശ്ശികയുള്ള 12ശതമാനം ക്ഷാമബത്ത ഉടൻ അനുവദിക്കുക, ആരോഗ്യ ഇൻഷുറൻസ് കുറ്റമറ്റ രീതിയിൽ നടപ്പാക്കാൻ നടപടി സ്വീകരിക്കുക, പ്രൈമറി പ്രധാന അദ്ധ്യാപക നിയമനകാലതാമസം ഒഴിവാക്കുക. ഒഴിവുള്ള മറ്റ് അദ്ധ്യാപകനിയമനങ്ങൾ ഉടൻനടത്തുകഎന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പ്രതഷേധ ദിനം സംഘടിപ്പിച്ചത്. ജീവനക്കാരുടെ ലീവ് സറണ്ടർ ഉൾപ്പെടെയുള്ള അവകാശങ്ങൾ കവരുന്ന തൊഴിലാളി വിരുദ്ധ നയമാണ് സംസ്ഥാന സർക്കാർ പിന്തുടരുന്നത് എന്ന് ധർണ്ണപരിപാടി ഉദ്ഘാടനം ചെയ്ത ദേശീയ അദ്ധ്യാപകപരിഷത്ത് ജില്ലാ പ്രസിഡന്റ് ഹരി .ആർ .വിശ്വനാഥ് പറഞ്ഞു. പങ്കാളിത്ത പെൻഷൻ പരിഷ്‌കരിക്കാനെന്ന പേരിൽ ആറ് മാസത്തെ കാലാവധിയിൽ ഒരു കമ്മീഷൻ രൂപീകരിച്ച് ഒന്നരവർഷം കഴിഞ്ഞിട്ടും ഒരു റപ്പോർട്ട് പോലും സമർപ്പിക്കാത്തത് ജീവനക്കാരോടുള്ള വഞ്ചനയാണ് . പരിപാടിയിൽ ജില്ലവൈസ് പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷ്യത വഹിച്ചു