ഇടുക്കി: ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിംഗ് ടീച്ചർ ഹൈസ്‌കൂൾ തസ്തികയുടെ മുഖ്യപട്ടിക, വിവിധ ഉപപട്ടികകൾ എന്നിവയിലുൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി ജൂലായ് എട്ടിന് പിഎസ്സ്‌സി എറണാകുളം ജില്ലാ ആഫീസിൽ അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ മെസ്സേജ്, എസ്എംഎസ്സ് എന്നിവ നല്കിയിട്ടുണ്ട്. ഇന്റർവ്യു മെമ്മോയും ബയോഡേറ്റയും പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്ത് കൊണ്ടുവരണമെന്ന് പിഎസ്സ്‌സി ജില്ലാ ഓഫീസർ അറിയിച്ചു.