നെടുങ്കണ്ടം: റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ തുടങ്ങിയതോടെ രോഗികളുമായി എത്തുന്ന വാഹനങ്ങൾക്ക് ആശുപത്രിയിലേയ്ക്ക് കടന്ന് പോകാൻ പ്രയാസമായി. താലൂക്ക് ആശുപത്രി പരിസരം വാഹനങ്ങൾ കൊണ്ട് നിറഞ്ഞതോടെയാണ് അത്യാഹിത വാഹനങ്ങൾ കടന്ന് പോകുവാൻ തടസം നേരിടുന്നത്. നോ പാർക്കിംഗ് ബോർഡ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സ്ഥാപിക്കാത്തതിനാലാണ് വാഹനങ്ങൾ അനധികൃത പാർക്കിംഗിന് കാരണമായിരിക്കുന്നത്. . ഇവിടെ എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ പൊലീസ് സ്‌റ്റേഷന് സമീപം നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും രണ്ട് മാസം മുമ്പ് ഉദ്ഘാടനം നടത്തിയതല്ലാതെ ജനങ്ങൾക്കായി തുറന്ന് കൊടുത്തിട്ടില്ല.