കട്ടപ്പന: ഭാരതീയ കാർഡമം ഗ്രോവേഴ്‌സ് സംഘ് ജില്ലാ കമ്മിറ്റി യോഗം നെടുങ്കണ്ടത്ത് ചേർന്നു. പ്രസിഡന്റ് അഡ്വ. ജയ്‌സ് ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെകട്ടറി വി.പി. രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി പി.ജി. രാജൻ എന്നിവർ പങ്കെടുത്തു. സംസ്ഥാന സംഘടന സെക്രട്ടറി സി.എച്ച്. രമേശ് ഓൺലൈനിലൂടെ സംവദിച്ചു. അതിർത്തിയിൽ വീരമൃത്യു വരിച്ച സൈനികർക്ക് നേതാക്കൾ ആദരാഞ്ജലിയർപ്പിച്ചു. ഏലം സ്വതന്ത്ര വിപണിയിൽ ഉൾപ്പെടുത്തിയതിനുശേഷമുള്ള ചില അവ്യക്തതകൾ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെയും സ്‌പൈസസ് ബോർഡ് ചെയർമാന്റെയും ശ്രദ്ധയിൽ പെടുത്തുമെന്ന് അഡ്വ. ജയ്‌സ് ജോൺ അറിയിച്ചു.