കട്ടപ്പന: പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ നൂറു കവികളുടെ നൂറു കവിതകൾ സമാഹാരമായി പ്രസിദ്ധീകരിക്കും. കവികൾ അവരുടെ മികച്ച സൃഷ്ടികൾക്കൊപ്പം പാസ്‌പോർട്ട് സൈസ് ഫോട്ടോയും വ്യക്തി വിവരണവും അയയ്ക്കണം. സുഗതൻ കരുവാറ്റ, കട്ടപ്പന എന്ന വിലാസത്തിൽ തപാലിലോ മെുവമഹമയീീസശെറൗസസശ@ഴാമശഹ.രീാ എന്ന ഇമെയിൽ വിലാസത്തിലോ 31ന് മുമ്പ് കവിതകൾ അയയ്ക്കണമെന്ന് ജില്ലാ പ്രസിഡന്റ് സുഗതൻ കരുവാറ്റ, സെക്രട്ടറി കെ. ജയചന്ദ്രൻ എന്നിവർ അറിയിച്ചു. ഫോൺ: 9495219790, 9496093395