മൂലമറ്റം: മൂലമറ്റത്ത് പ്രവർത്തിച്ചു വന്നിരുന്ന ജില്ലാ പട്ടികജാത വികസന ഓഫീസ് പൈനാവിലേക്ക് മാറ്റുവാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഐ എൻ ടി യു സി പ്രതിഷേധ സമരം നടത്തി. ഐ എൻ ടി യു സി യുവ തൊഴിലാളി വിഭാഗം സംസ്ഥാന സെക്രട്ടറി ബിപിൻ ഈട്ടിക്കൻ സമരം ഉത്ഘാടനം ചെയ്തു. റെജി, സിദ്ധിക് ഇക്ബാൽ, ബി ജു കാനകാടൻ, ജെയ്സൻ മച്ചിയാനി തുടങ്ങിയവർ സംസാരിച്ചു.