കട്ടപ്പന: കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസ്(ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ കട്ടപ്പന ഗാന്ധി സ്‌ക്വയറിൽ ധർണ നടത്തി. അംഗീകൃത നിർമാണ തൊഴിലാളികൾക്ക് 5000 രൂപ വീതം ആനുകൂല്യം നൽകുക, കൊവിഡ് പാക്കേജിൽ പെൻഷൻ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുക, കേന്ദ്രസംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നിലപാട് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഐ.എൻ.ടി.യു.സി. ജില്ലാ വൈസ് പ്രസിഡന്റ് തോമസ് രാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി ടോമി പുളിമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി. സംസ്ഥാന സെക്രട്ടറി ജയിംസ് മാമ്മൂട്ടിൽ, കെ.സി. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.