കട്ടപ്പന: കട്ടപ്പന-ഇരട്ടയാർ റോഡിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയോടെ നത്തുകല്ലിലാണ് അപകടം. കട്ടപ്പനയിലേക്കു വരികയായിരുന്ന കാർ മറ്റൊരുവാഹനത്തെ മറികടക്കുന്നതിനിടെ ചെമ്പകപ്പാറ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയുമായി കൂട്ടിമുട്ടുകയായിരുന്നു. റോഡ് നവീകരിച്ചശേഷം വാഹനങ്ങളുടെ അമിതവേഗം മൂലം അപകടം പതിവാണെന്നു നാട്ടുകാർ പറയുന്നു.