തൊടുപുഴ: അൽ- അസ്ഹർ പോളിടെക്‌നിക് കോളേജിലെ അവസാന വർഷ ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിംഗ് വിദ്യാർത്ഥികൾ പാഠ്യ പ്രവർത്തനത്തിന്റെ ഭാഗമായി നിർമ്മിച്ച ലാബിൽ സ്ഥാപിച്ച വിവിധ യന്ത്രങ്ങളുടെ ഉദ്ഘാടനം അൽ- അസ്ഹർ ഗ്രൂപ്പ് എം. ഡി അഡ്വ. കെ. എം. മിജാസ് നിർവഹിച്ചു. പ്രിൻസിപ്പൽ കെ. കെ. ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റർ അഡ്വ. താജുദീൻ, വകുപ്പ് മേധാവി അൽസ റോഷിൻ, പ്രൊജ ക്ട് ഗൈഡ് ധന്യ കെ. തോമസ് എന്നിവർ സംസാരിച്ചു. അദ്ധ്യാപകരായ ജസീന പി. എച്ച്, രമ്യശ്രീ പി.ആർ, ബിനോജ് തോമസ്, ദാമോദരൻ പി.ആർ, ടി.എസ്. അമീർ പങ്കെടുത്തു.