മൂലമറ്റം: കാർ ഇടിച്ച് ബൈക്ക് യാത്രക്കാരനു പരിക്ക്. അറക്കുളം അശോക കവലയ്ക്കു സമീപത്ത് വച്ച് ഇന്നോവ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരനായ അറക്കുളം സ്വദേശി മുളയ്ക്കൽ വിഷ്ണു ( 24 ) ന് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. ബൈക്കിൽ ഇടിച്ച ശേഷം നിർത്താതെ പോയ കാർ കാഞ്ഞാർ പൊലീസ് പിടികൂടി. വൈദ്യ പരിശോധനയിൽ കാർ യാത്രക്കാർ മദ്യപിച്ചിരുന്നതായി കണ്ടെത്തി. കാർ യാത്രക്കാരായ വാഴത്തോപ്പ് സ്വദേശികളായ തോണിപ്പുരയ്ക്കൽ എർവിൻ (32), കുന്നിപ്പുരയിടം തോമസ് (21), കളപ്പുരയ്ക്കൽ ആകാശ് (22), പെരുമന അനൂപ് (26) എന്നിവർക്കെതിരെ കാഞ്ഞാർ പോലീസ് കേസെടുത്തു. പരിക്കേറ്റ വിഷ്ണുവിനെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.