മറയൂർ: മറയൂരിലെ കരിമ്പ് കർഷകരുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന ലേലവിപണി അഞ്ചുനാട് കരിമ്പ് ഉത്പ്പാദന വിപണന സംഘത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. പഞ്ചായത്ത് അംഗം ജോമോൻ തോമസ് ഉദ്ഘാടനം ചെയ്തു. പ്രദേശത്തുള്ള വ്യാപാരികൾ പങ്കെടുത്ത ലേലത്തിൽ മികച്ച വിലയായി ഒരുകിലോ ശർക്കരയ്ക്ക് 58 രൂപ വരെയാണ് വിലയായി ലഭിച്ചത്. എല്ലാ വ്യാഴാഴ്ചയും ഉച്ചയ്ക്ക് രണ്ട് മണിയോടു കൂടിയാണ് ലേലം.