കോടിക്കുള്ളം പഞ്ചായത്ത് ഭരണസമിതിയുടെയും പ്രതിപക്ഷത്തിന്റെയും കൂട്ടായ അഴിമതിക്കെതിരെ ബിജെപി നാളെ രാവിലെ 10 ന് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തും. ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് സുനിൽ കുന്നേൽ അദ്ധ്യക്ഷത വഹിക്കുന്ന ധർണ്ണ സംസ്ഥാന സമിതി അംഗം ബിനു ജെ കൈമൾ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം മുഖ്യപ്രഭാഷണം നടത്തും. .