parayanilam


തൊടുപുഴ : ആദ്ധ്യാത്മികവും ഭൗതികവുമായ സുസ്ഥിരത ഉറപ്പിക്കാനായി കരുതലോടു കൂടിയ കൂട്ടായ പ്രവർത്തനം നാം ഏറ്റെടുക്കണമെന്ന് കോതമംഗലം രൂപത ബിഷപ്പ് മാർജോർജ് മഠത്തിക്കണ്ടത്തിൽ.കോവിഡിന്റെ പ്രത്യാഘാതങ്ങളും പരിഹാരങ്ങളും എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. രൂപത വികാരി ജനറാൾമോൺ.ജോർജ് ഒലിയപ്പുറം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കത്തോലിക്കകോൺഗ്രസ് രൂപപ്പെടുത്തിയ 'റീ ബിൽഡിംഗ് കമ്മ്യൂണിറ്റി' എന്നകോവിഡ് അതിജീവന പദ്ധതി മാർജോർജ് മഠത്തിക്കണ്ടത്തിന് കത്തോലിക്കകോൺഗ്രസ്‌ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം സമർപ്പിച്ചു. രൂപത വികാരി ജനറാൾമോൺ.ഫ്രാൻസിസ് കീരംപാറ മുഖ്യപ്രഭാഷണം നടത്തി. ഇടവകകേന്ദ്രീക്യത പദ്ധതികളുടെ അവതരണം കത്തോലിക്കകോൺഗ്രസ് ഗ്ലോബൽ സെക്രട്ടറിഡോ.ജോസ്‌കുട്ടി ജെ ഒഴുകയിൽ നടത്തി.ഗ്ലോബൽ ഡയറക്ടർ ഫാ. ജിയോ കടവി, രൂപത ചാൻസലർ ഫാ.ജോസ് പുല്ലോപ്പിള്ളി, ഫാ.ജോസ്‌മോനിപ്പിള്ളി, കത്തോലിക്കകോൺഗ്രസ് രൂപത പ്രസിഡന്റ് ഐപ്പച്ചൻ തടിക്കാട്, കുടുംബ കൂട്ടായ്മ പ്രസിഡന്റ് അഡ്വ.തോമസ് മാത്യു, വിൻസെന്റ് ഡിപോൾ പ്രസിഡന്റ് അഡ്വ. ബാബു കുമ്പളാങ്കൽ, മാതൃവേദി പ്രസിഡന്റ് മിനിജോസ്, കെ.സി.വൈ.എം പ്രസിഡന്റ് ജിബിൻജോർജ്, സി.എം. എൽ പ്രസിഡന്റ് കെവിൻജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.സോഷ്യൽ സർവീസ് ഡയറക്ടർ ഫാ.തോമസ് പറയിടം ചർച്ചകളിൽമോഡറേറ്ററായിരുന്നു.