തൊടുപുഴ: മർച്ചന്റ്സ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ പാവപ്പെട്ടവർക്ക് ഒരു കൈത്താങ്ങ് പദ്ധതിയുടെ വാഴത്തോപ്പ് പഞ്ചായത്തിലെ മണിയാറൻകുടി ഹൗസിംഗ് കോളനിയിലും ചെറതോണി 17 കോളനിയിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും പാവപ്പെട്ടവരുമായ വിദ്യാർത്ഥികൾക്ക് നോട്ട് ബുക്കും ചെരുപ്പും പുതുവസ്ത്രവും വിതരണം ചെയ്തു. യോഗത്തിൽ യൂത്ത് വിംഗ് പ്രസിഡന്റ് എം.ബി. താജു അദ്ധ്യക്ഷത വഹിച്ചു. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.എം. സെലിൻ ഉദ്ഘാനം ചെയ്തു. യൂത്ത് വിംഗ് ജന. സെക്രട്ടറി പി.കെ. രമേഷ് ,ട്രഷറർ മനു തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി ജോർജ് കൊച്ചുകുടി, ജില്ലാ പഞ്ചായത്ത് മെമ്പർ ലിസമ്മ സാജൻ, യൂത്ത് വിംഗ് വൈസ് പ്രസിഡന്റ് സരിൻ സി.യു , ജോ. സെക്രട്ടറി അനസ് പെരുനിലം, ജില്ലാ യൂത്ത് വിംഗ് വൈസ് പ്രസിഡന്റ് അഭിലാഷ് ഇ.എ, പഞ്ചായത്ത് മെമ്പർമാരായ ആലീസ് ജോസഫ്, റീത്ത സൈമൺ, കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് , അഭിലാഷ് പെരുനിലം, സിനാജ്, ഹരീഷ്, കോർഡിനേറ്റർ പി.കെ. ജയൻ എന്നിവർ പങ്കെടുത്തു.