ചെറുതോണി: ഇന്റർനെറ്റ് വേഗത്തിൽ ലഭ്യമാക്കുന്ന വിധം നെറ്റ്വർക്ക് തകരാർ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടത്തി. നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ യൂത്ത്‌കോൺഗ്രസ്സ് നടത്തിയ സമരത്തിന്റെ ഭാഗമായി ചെറുതോണി ബി. എസ്. എൻ.എൽ ഓഫീസിന് മുമ്പിൽ നടത്തിയ സമരം യൂത്ത്‌കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മുകേഷ് മോഹൻ ഉദ്ഘാടനം ചെയ്തു. ഇടുക്കി അസംബ്ലി പ്രസിഡന്റ് ജോബിൻ മാത്യു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ എ.പി. ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി മാരായ മോബിൻ മാത്യു, പ്രശാന്ത് രാജു, സോയിമോൻ സണ്ണി, നേതാക്കളായ സ്റ്റെഫിൻ ജോർജ്, ടോണി തെക്കിലക്കാട്, കെ.എസ്. സജീവ്, പി.സി. ജിബു, അജിത്ത് ആന്റണി, ജെറിൻ, ബിനു, ആൽബിൻ എന്നിവർ പ്രസംഗിച്ചു.