p-j-joseph

തൊടുപുഴ: ആരൊക്കെ കൂടെയുണ്ടെന്ന് എട്ടാം തീയതി അറിയാമെന്ന് കേരളാകോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി​ .ജെ. ജോസഫ്. തിരുവല്ല നഗരസഭയിലെ ഒമ്പതിൽ ഏഴ് കൗൺസിലർമാർ തങ്ങളുടെ പക്ഷത്തേക്ക് മാറിയെന്ന ജോസഫിന്റെ അവകാശം ജോസ് കെ. മാണി തള്ളിയിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു ജോസഫ്. കൂടുതൽ പേർ തങ്ങളുടെ പക്ഷത്തേക്ക് വരും. പാലാ നഗരസഭയിലെയും ഭൂരിപക്ഷം പേരും തങ്ങളോടൊപ്പമാണെന്നും ആറാം തീയതി തൊടുപുഴയിൽ പാർട്ടി നേതൃയോഗം ചേരുമെന്നും ജോസഫ്‌ പറഞ്ഞു.