മുട്ടം: സുഭിക്ഷ കേരളം പദ്ധതി പ്രകാരം മുട്ടം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ തരിശു ഭൂമിയിൽ കൃഷി ആരംഭിച്ചു. ഗവ: പോളിടെക്നിക് കോളേജിലെ രണ്ട് ഏക്കറോളം വരുന്ന തരിശായി കിടന്ന സ്ഥലത്താണ് കൃഷിയിറക്കുന്നത്. പഞ്ചായത്തിന്റെ വിവിധ വാർഡുകളിലായി 13 ഏക്കറോളം വരുന്ന തരിശ് ഭൂമിയി കൃഷിക്കായി സജ്ജമാക്കി വിവിധ കാർഷിക വിളകൾ ഉത്പാദിപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ പച്ചക്കറി തൈകൾ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീല സന്തോഷ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഗസ്റ്റ്യൻ കെ ടി, പഞ്ചായത്ത് സെക്രട്ടറി ലൗജിൻ എം. നായർ, കൃഷി ഓഫീസർ സുജിതാമോൾ സി.എസ്, കൃഷി അസിസ്റ്റന്റുമാർ, തൊഴിലുറപ്പ് അസി.എഞ്ചിനിയർ അജ്മൽ പോളിടെക്നിക് പ്രിൻസിപ്പൽ ഗീത,കർഷകർ എന്നിവർ പങ്കെടുത്തു.