മുട്ടം: കേരള കോൺഗ്രസ് (എം ) മുട്ടം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുട്ടം സാമുഹ്യ ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടേഴ്സ് ദിനം ആചരിച്ചു. കൊവിഡ് 19 മഹാമാരി മുട്ടത്തും പരിസര പ്രദേശങ്ങളിലും പടർന്ന് പിടിക്കാതിരിക്കാൻ ആവിശ്യമായ മുൻകരുതലുകൾ നടത്തിക്കൊണ്ടിരിക്കുന്ന മെഡിക്കൽ ഓഫീസർ ഡോ:കെ സി ചാക്കോ ആശുപത്രി സ്റ്റാഫ് പഞ്ചായത്തിലെ 13 വാർഡുകളിലെ ആശാ പ്രവർത്തകർ എന്നിവരെ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് കെ റ്റി അഗസ്റ്റിൻ അദ്ധ്യത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രിസിഡന്റ് മാത്യു ജോൺ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് എം ജില്ലാ വൈസ് പ്രസിഡന്റ് കെ എ പരീത്, തുടങ്ങനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സിബി ജോസ്, മുട്ടം സർവീസ് സഹകരണ ബാങ്ക് ഭരണസമതി അംഗങ്ങളായ ജെയ്ൻ മ്ലാക്കുഴി, ഷേർലി അഗസ്റ്റിൻ, ജില്ല കമ്മറ്റി അംഗങ്ങളായ സി എച്ച് ഇബ്രാഹിം കുട്ടി, ഗോപി മണിമല, ജോസഫ് തൊട്ടിത്താഴത്ത്, മാത്യു പാലപറമ്പിൽ ദേവ്യസ്യ ആരനോലിക്കൽ, പഞ്ചായത്ത് മെമ്പർ മേരിക്കുട്ടി വർഗീസ്, യൂത്ത്ഫ്രണ്ട് എം ഇടുക്കി ജില്ല സെക്രട്ടറിമാരായ റ്റി എച്ച് ഈസ, രജ്ഞിത്ത് മനപ്പുറത്ത്, സംസ്ഥാന കമ്മറ്റി അംഗം ജോബി തീക്കുഴിവേലിൽ എന്നിവർ സംസാരിച്ചു.