ഇളംദേശം : ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തിന്റെ രണ്ടാം ഘട്ട നിർമാണത്തിന് 45 ലക്ഷം രൂപ കൂടി അനുവദിക്കുമെന്ന് പി.ജെ. ജോസഫ് എം. എൽ. എ പറഞ്ഞു. ഇളംദേശം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒ. പി ബ്ലോക്ക് മന്ദിരോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
2754 ചതുരശ്ര അടി വിസ്തീർണമുള്ള മന്ദിരം എം. എൽ. എ ആസ്തി വികസന ഫണ്ടിൽ നിന്ന് 65 ലക്ഷം രൂപ ഉപയോഗിച്ചാണ് നിമ്മിച്ചത്. രണ്ട് ഒ.പി റൂം, ഫാർമസി, സ്‌പെഷ്യലിറ്റി ക്ലിനിക്, പ്രീ ചെക് റൂം, സ്റ്റോർ റൂം, നാല് ശുചി മുറി ഉൾപ്പെടെ വെയിറ്റിങ് ഏരിയയും മന്ദിരത്തിൽ നിർമ്മിച്ചിട്ടുണ്ട്. ഇളംദേശം ബ്ലോക്ക് പ്രസിഡന്റ് മർട്ടിൽ മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് സോമി അഗസ്റ്റിൻ സ്വാഗതവും ബ്ലോക്ക് മെമ്പർ എം. മോനിച്ചൻ ആമുഖ പ്രസംഗവും നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ജിജി സുരേന്ദ്രൻ, സാജു മാത്യു എന്നിവർ മുഖ്യാഥിതികളായി. ബ്ലോക്ക് മെമ്പർമാരായ ബിന്ദു പ്രസന്നൻ, രാജീവ് ഭാസ്‌കരൻ, ബേസിൽ ജോൺ, വാർഡ് മെമ്പർ അഞ്ചു സി. ജി, സഹകരണ ബാങ്ക് പ്രസിഡന്റ് എ. എം. ദേവസ്യ, വൈസ് പ്രസിഡന്റ് ജോസ് മാത്യു, മെഡിക്കൽ ഓഫീസർ അൻസൽ നബി, പി.ഡബ്ല്യു.ഡി എ. ഇ. സമദ് സുലൈമാൻ, ഡോ. സുജ അനൂപ്, ഡോ. ആർ നമത, ഹെൽത്ത് ഇൻസ്‌പെക്ടർ കെ. സിയാദ് എന്നിവർ പ്രസംഗിച്ചു.