തൊടുപുഴ: ജില്ലയിൽ ഇന്നലെയും രണ്ട് പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചപ്പോൾ രണ്ട് പേർ രോഗമുക്തരായി. ജൂൺ 24ന് ഒമാനിൽ നിന്ന് കൊച്ചിയിലെത്തിയ അടിമാലി സ്വദേശിയാണ് (32) രോഗം സ്ഥിരീകരിച്ച ആദ്യത്തെയാൾ. കൊച്ചിയിൽ നിന്ന് ടാക്‌സിയിൽ അടിമാലിയിലെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളുണ്ടായതിനെ തുടർന്ന് രണ്ടിന് സ്രവം പരിശോധനയ്ക്ക് എടുക്കുകയായിരുന്നു. രണ്ടാമത്തെയാൾ ജൂൺ 22ന് ഡൽഹിയിൽ നിന്ന് വിമാനത്തിൽ കൊച്ചിയിലെത്തിയ നെടുങ്കണ്ടം സ്വദേശിനി (28). കൊച്ചിയിൽ നിന്ന് ടാക്‌സിയിൽ നെടുങ്കണ്ടത്തെത്തി കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. യു.പിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ആണ്. ഇരുവരെയും ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗമുക്തരായവർ ഇന്നലെ തന്നെ ആശുപത്രി വിട്ടു.

ഇവർ രോഗമുക്തർ

1. തമിഴ്‌നാട് മാർത്താണ്ഡത്ത് നിന്ന് ജൂൺ 11ന് നാട്ടിലെത്തി 26ന് രോഗം സ്ഥിരീകരിച്ച കരിങ്കുന്നം സ്വദേശി (39)
2. ചെന്നൈയിൽ നിന്ന് ജൂൺ ആറിന് നാട്ടിലെത്തി 21ന് രോഗം സ്ഥിരീകരിച്ച കാന്തല്ലൂർ സ്വദേശി (35)